അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് പി ജി വിദ്യാർത്ഥികളുടെ പരാതി

അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് പി ജി വിദ്യാർത്ഥികളുടെ പരാതി

സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

കോഴിക്കോട്: അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് പരാതി. സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ, ട്രൈബ്യൂണൽ സ്ഥലം മാറ്റിയവർക്കെതിരെ ബോധപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കോഴിക്കോട് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകരായ ഡോ.അനിത കുമാരിക്കും ഡോ.സ്‌മിതക്കുമെതിരെ ഗുരുതരമായ പരാതികളാണ് പിജി വിഭാഗം വിദ്യാർഥികൾ ഉന്നയിച്ചത്.പരാതി അന്വേഷിക്കാൻ സമിതിയെയും നിയോഗിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തിയതോടെ അധ്യാപകരെ സ്ഥലം മാറ്റി ഉത്തരവും ഇറങ്ങി.ഉത്തരവ് സ്റ്റേ ചെയ്യാൻ അധ്യാപകർ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് ഉണ്ടായിട്ടും അധ്യാപകരെ മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുകയാണെന്നാണ് വിദ്യാർഥികളുടെ ആരോപണം. കേസ് നിലനിൽക്കെ, ആരോപണ വിധേയയായ അധ്യാപികരിൽ ഒരാൾക്ക് താൽകാലിക എച്ച്‌ഒഡി ചുമതലയും നൽകി.

സ്ഥലംമാറ്റം ബോധപൂർവം വൈകിപ്പിച്ച് നടപടി നേരിട്ടവർക്ക് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം.ഉത്തരവ് സ്റ്റേ ചെയ്യാൻ അധ്യാപകർ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് ഉണ്ടായിട്ടും അധ്യാപകരെ മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുകയാണെന്നാണ് വിദ്യാർഥികളുടെ ആരോപണം. കേസ് നിലനിൽക്കെ, ആരോപണ വിധേയയായ അധ്യാപികരിൽ ഒരാൾക്ക് താൽകാലിക എച്ച്‌ഒഡി ചുമതലയും നൽകി. സ്ഥലംമാറ്റം ബോധപൂർവം വൈകിപ്പിച്ച് നടപടി നേരിട്ടവർക്ക് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )