
‘വിസ്മയം ശ്രീധരം’ പരിപാടിയുടെ സംഘാടക സമിതിക്കു രൂപം നൽകി
കൊയിലാണ്ടി ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കൗൺസിലർ സി.കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:മാജിക് ലോകത്തിൽ 60 വർഷം പിന്നിട്ട മാന്ത്രികൻ വിയ്യൂർ ശ്രീധരനെ ആദരിക്കാനായി സംഘടിപ്പിക്കുന്ന ‘വിസ്മയം ശ്രീധരം’ പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതിക്കു രൂപം നൽകി. കേരളത്തിലെ ഏറ്റവും മുതിർന്ന മജീഷ്യരിൽ ഒരാളായ വിയ്യൂർ ശ്രീധരൻ, മാജിക് കുലപതി വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനാണ്. നവംബർ 22 ന് കൊയിലാണ്ടിയിൽ നടക്കുന്ന അഖില കേരള മാജിക് കൺവെൻഷൻ്റെ ഭാഗമായാണ് വിയ്യൂർ ശ്രീധരനെ ആദരിക്കുന്നത്. പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മകനാണ്. കൊയിലാണ്ടി ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കൗൺസിലർ സി.കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു.

ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രശേഖരൻ , ഇ. എസ് രാജൻ , ശ്രീജിത്ത് വിയ്യൂർ, വായനാരി വിനോദ് , അഡ്വ. ടി.കെ. രാധാകൃഷ്‌ണൻ, മധു കിഴക്കയിൽ,യു. ഉണ്ണികൃഷ്ണൻ, എ. സജീവ്കുമാർ, അഡ്വ. സുനിൽ മോഹൻ, ഷിയ ഏഞ്ചൽ, സാബു കീഴരിയൂർ, എം.പി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. എം.ജി.ബൽരാജ് സ്വാഗതവും രവി എടത്തിൽ നന്ദിയും പറഞ്ഞു : നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ (ചെയർമാൻ ), എം.ജി. ബൽരാജ് ( ജന. കൺവീനർ ) യു. ഉണ്ണികൃഷ്ണൻ, രവി എടത്തിൽ (കൺവീനർമാർ) എ.അസീസ് (ട്രഷറർ) . എന്നിവരാണ് ഭാരവാഹികൾ
