
കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു
ഒരു ഗ്രാം സ്വർണത്തിന്റെ വില 13,015 രൂപയായി കുറഞ്ഞു
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,015 രൂപയായി കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞു. പവന്റെ വില 1,04,120 രൂപയായാണ് ഇടിഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 55 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,650 രൂപയായും പവൻറേറത് 85,200 രൂപയായും കുറഞ്ഞു. കനത്ത ഇടിവിനു പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ തിരിച്ചുകയറ്റം. കഴിഞ്ഞ ദിവസം മൂന്ന് ശതമാനത്തോളം ഇടിഞ്ഞ സ്വർണം ബുധനാഴ്ച്ച നേട്ടത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മുന്നേറ്റത്തിന് വേഗം കുറവാണ്.

യുഎസിൽ പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പവും അടുത്ത മാസം ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് സ്വർണവിലയുടെ കുതിപ്പിന് തടയിടുന്നത്.
