കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല;സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും

കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല;സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും

തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

ഡൽഹി : കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സംസ്ഥാന മന്ത്രിസഭാ പദവി വഹിക്കുന്നതിനൊപ്പം അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതിൽ പ്രശ്‌നമല്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്.

കർണ്ണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി കെ. ശിവകുമാറും, തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ച മുൻ മാതൃകകൾ ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )