നിയമസഭതെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ ആദ്യ സമ്പൂർണ യോഗം ഇന്ന്

നിയമസഭതെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ ആദ്യ സമ്പൂർണ യോഗം ഇന്ന്

  • കെപിസിസി പ്രസിഡന്റ്റ് അടക്കം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പകരക്കാർ ആര് എന്നത് യോഗത്തിൽ ചർച്ചയായേകും

തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ ആദ്യ സമ്പൂർണ യോഗം ഇന്ന്. കെപിസിസി പ്രസിഡന്റ്റ് അടക്കം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പകരക്കാർ ആര് എന്നത് യോഗത്തിൽ ചർച്ചയായേകും. സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ബോർഡ് വിഭജനങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുക. താഴെത്തട്ടിൽ സംഘടന ശക്തിപ്പെടുത്തുകയാണ് യോഗത്തിലെ പ്രധാന അജണ്ട.ടീം യുഡിഎഫ് എന്ന ബാനറിൽ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പ്രധാന കാരണം എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ പലയിടങ്ങളിലും പാർട്ടി ദുർബലമാണെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ട്. ബൂത്ത് തലം മുതൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും.

നിലവിലെ കെപിസിസി പ്രസിഡന്റും രണ്ട് വർക്കിങ് പ്രസിഡൻറുമാരും മന്ത്രിസഭയുടെ ഭാഗമായതോടെ പകരക്കാരെ കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമാണ്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവരും ജോസഫ് വാഴയ്ക്കനും അടക്കം നിരവധി പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണ് വെച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥും എപി അനിൽകുമാറിനും പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെങ്കിലും. പ്രാഥമിക തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )