
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026;ക്രിക്കറ്റ് മത്സരത്തിന് ആവേശകരമായ തുടക്കം
കേരള അണ്ടർ 23 ക്രിക്കറ്റ് ടീമിൽ അംഗവും കേരള ടീമിന്റെ താരവുമായ അഭിരാം എസ് മത്സരം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ ക്രിക്കറ്റ് മത്സരം ഇന്ന് (13.11.2026) കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരള അണ്ടർ 23 ക്രിക്കറ്റ് ടീമിൽ അംഗവും കേരള ടീമിന്റെ താരവുമായ അഭിരാം എസ് മത്സരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. നജീബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പി.കെ. ശ്രീനി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
CATEGORIES News
