മൂടാടി വീമംഗലം യു.പി. സ്കൂളിൽ പക്ഷിനിരീക്ഷണ ദിനാചരണം സംഘടിപ്പിച്ചു

മൂടാടി വീമംഗലം യു.പി. സ്കൂളിൽ പക്ഷിനിരീക്ഷണ ദിനാചരണം സംഘടിപ്പിച്ചു

പ്രശസ്ത പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഡോ. അബ്‌ദുള്ള പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു.

മൂടാടി: ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മൂടാടി വീമംഗലം യു.പി. സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഡോ. അബ്‌ദുള്ള പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വിവിധ തരത്തിലുള്ള പക്ഷികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘പക്ഷികളുടെ കരുതൽ ലോകത്തേക്ക്’ എന്ന കൈയെഴുത്ത് പുസ്ത‌കത്തിന്റെറെ പ്രകാശന കർമ്മം അദ്ദേഹം നിർവ്വഹിച്ചു. തുടർന്ന്, ഡോ. അബ്ദുള്ള പാലേരിയുടെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്‌തകം സ്‌കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകി.

പി.ടി.എ. പ്രസിഡൻ്റ് നിഷാദ്. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂ‌ൾ ഹെഡ്‌മാസ്റ്റർ പി.പി. ഷാജി, സ്റ്റാഫ് സെക്രട്ടറി ഹേമലാൽ മൂടാടി, ലതിക ബൈജു, കെ.ടി. ഷിജിത്ത്, പ്രോഗ്രാം കോർഡിനേറ്റർ എ.എസ്. ഹരികൃഷ്‌ണൻ, ആനന്ദ് വിഷ്ണു‌ എം.എസ്., ആർ. രാഗേഷ്, ഹരിനന്ദൻ എ.എസ്., തസ്‌ലീന ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )