
സംസ്ഥാന സർക്കാരിന്റെറോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ മമ്മൂട്ടി
സംസ്ഥാന സർക്കാരിന്റെറോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’യ്ക്ക് കൊച്ചിയിൽ തുടക്കമായി
കൊച്ചി : സംസ്ഥാന സർക്കാരിന്റെറോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’യ്ക്ക് കൊച്ചിയിൽ തുടക്കമായി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് മമ്മൂട്ടി. പരിചയമില്ലാത്ത ആളുകൾ പോലും ഇന്ന് റോഡിൽ പരസ്പരം മത്സരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് റോഡുകളിലെ തിരക്കും അപകടസാധ്യതയും കൂടുകയാണ്.

റോഡുകൾ എത്ര മെച്ചപ്പെടുത്തിയാലും വാഹനപ്പെരുപ്പം നിയന്ത്രിക്കാനായില്ലെങ്കിൽ തിരക്ക് കുറയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.വാഹനപ്രേമിയായിരുന്നിട്ടും റോഡുകളിലെ തിരക്കും വാഹനബാഹുല്യവും കാരണം ഇപ്പോൾ വാഹനം ഓടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News
TAGS kochi
