സ്വർണവില ഇന്നും താഴോട്ട്

സ്വർണവില ഇന്നും താഴോട്ട്

പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി.

കോഴിക്കോട്: സ്വർണത്തിന് ഇന്നും വിലയിടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയായി. ഏറെക്കാലത്തിനൊടുവിലാണ് സ്വർണവില ലക്ഷം രൂപക്ക് താഴേക്ക് വന്നത്. ഇന്നലെ 1,00,320 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന് പവന് 81,640 രൂപയും ഗ്രാമിന് 10,205 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റിന് പവന് 63,880 രൂപയും ഗ്രാമിന് 7985 രൂപയുമാണ്.

വെള്ളി ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ്. ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 3869 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. 1.75 ഡോളറിൻ്റെ നേരിയ വർധനവിലാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )