ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

  • ദേശാടന പക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാവുക എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന മുന്നറിയിപ്പുകൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇപ്പോൾ മുട്ടവിരിഞ്ഞ് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും രോഗം ബാധിച്ചിരിക്കുകയാണ്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല എന്നീ രണ്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഏകദേശം 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഇതിനായുള്ള കള്ളിങ് നടപടികൾ നാളെത്തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.അമ്പലപ്പുഴയിലുള്ള ഒരു കാട ഫാമിലും കോഴികൾ വളർത്തുന്ന ഇടത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നിത്തലയിൽ താറാവ് കുഞ്ഞുങ്ങൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ദേശാടന പക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാവുക എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന മുന്നറിയിപ്പുകൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇപ്പോൾ മുട്ടവിരിഞ്ഞ് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും രോഗം ബാധിച്ചിരിക്കുകയാണ്.ക്രിസ്തുമസ് അടുത്തിരിക്കെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത് ജില്ലയിലെ കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മാത്രമല്ല, പക്ഷിപ്പനി ബാധിച്ച് വളർത്തുപക്ഷികളെ നഷ്ടപ്പെട്ട കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന പരാതിയുമുണ്ട്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാര തുക വിപണി വിലയേക്കാൾ വളരെ കുറവാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി കാരണം പല കർഷകരും താറാവ് കൃഷിയിൽ നിന്നും കോഴി ഫാം നടത്തുന്നതിൽ നിന്നും പിന്മാറുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )