റെയിൽവേ ടിക്കറ്റ് ഇളവ് അടിയന്തരമായി പുന:സ്ഥാപിക്കണം. സീനിയർ സിറ്റിസൺസ് ഫോറം, വാർഷികയോഗം

റെയിൽവേ ടിക്കറ്റ് ഇളവ് അടിയന്തരമായി പുന:സ്ഥാപിക്കണം. സീനിയർ സിറ്റിസൺസ് ഫോറം, വാർഷികയോഗം

  • പഞ്ചായത്ത് ബസാറിൽ നടന്ന വാർഷികം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു.

തിക്കോടി :പ്രായത്തിന്റെ അവശത പേറുന്ന മുതിർന്ന പൗരന്മാർക്ക് നിലവിലുണ്ടായിരുന്ന റെയിൽവേ ടിക്കറ്റ് ഇളവ് കോവിഡിന്റെ കാലത്താണ് നിർത്തലാക്കിയത്. കോഡ് പോയി നാലഞ്ചു വർഷമായിട്ടും ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല എന്നും, എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വാർഷിക സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് ബസാറിൽ നടന്ന വാർഷികം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ .എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി പി കുഞ്ഞമ്മദ് മുഖ്യാതിഥിയായി. സെക്രട്ടറി പി രാമചന്ദ്രൻ നായർ റിപ്പോർട്ടും, ഖജാൻജി ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി, ജില്ലാ കൗൺസിലർ കാട്ടിൽ മുഹമ്മദലി , സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത് ,രവി നവരാഗ് , ബാലകൃഷ്ണൻ മണിയോത്ത്, ,കെ. ആമിനടീച്ചർ, ലീല ശ്രീ കുലം,വേണു കൈനടുത്ത്ര്, എന്നിവർ സംസാരിച്ചു.പി.രാമ
ചന്ദ്രൻ നായർ സ്വാഗതവും, യു.വി ലീല
നന്ദിയും രേഖപ്പെടുത്തി. കുറ്റ്യാടിയിലും വട്ടോളിയിലും വെച്ച് നടക്കുന്ന ജില്ലാ വാർഷിക സമ്മേളനം വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )