കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം ; അന്വേഷണം ശക്തമാക്കി പോലീസ്

  • പൊക്കിൾ കൊടി പോലും പൂർണമായി മാറ്റാതെ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൊക്കിൾ കൊടി പോലും പൂർണമായി മാറ്റാതെ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് യാതൊരു സൂചനയും നിലവിൽ കണ്ടത്താൻ സാധിച്ചിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബീച്ചിൻ്റെ പരിസരത്ത് രാവിലെ നടക്കാനിറങ്ങിയആളുകളാണ് മണലിൽ മൃതദേഹം കിടക്കുന്നതായി കണ്ടത്. ഉടനെ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി ബീച്ചിൽ ഒരുപാട് ആളുകളുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.പുലർച്ചെ മൂന്നര വരെ ആ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. രാത്രിയും ബീച്ച് പരിസരത്ത് പോലീസ് പട്രോൾ നടത്തിയിരുന്നു. ആരാണ് കുഞ്ഞിനെ ബീച്ചിൽ ഉപേക്ഷിച്ചതെന്ന് അറിയാൻ വിശദമായ അന്വേഷണങ്ങൾ നടത്താനൊരുങ്ങുകയാണ് പോലീസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )