
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളിൽ ആറ് മാസത്തിനകം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
കാസർകോട് മെഡിക്കൽ കോളജിന്റെ പ്രവൃത്തികൾ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പൂർത്തീകരിക്കുമെന്നും കാസർകോടിന് പ്രത്യേക പരിഗണന നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു
മഞ്ചേശ്വരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളിൽ ആറ് മാസത്തിനകം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കാസർകോട് മെഡിക്കൽ കോളജിന്റെ പ്രവൃത്തികൾ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പൂർത്തീകരിക്കുമെന്നും കാസർകോടിന് പ്രത്യേക പരിഗണന നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു. ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. കാസർകോട് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന്
സാമ്പത്തിക പ്രതിസന്ധി തടസമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലുവർഷമായി നിശ്ചലമായ റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിച്ച് വീണ്ടും സജീവമാക്കുക, സൗജന്യ ചികിത്സയും മരുന്ന് വിതരണവും മുടങ്ങാതെ ലഭ്യമാക്കുക, പുനരധിവാസം യാഥാർത്ഥ്യമാക്കുക തുടങ്ങി നിരവധി പരാതികളാണ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ ഉന്നയിക്കുന്നത്.
