
ബിജെപി വിട്ടപത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽപാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തം
യുവ നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസിലേക്ക്
തിരികെയെത്തുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ്പത്മജ
തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തം.ബിജെപിയിലായിരുന്നപ്പോൾ
കോൺഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരുത്തിപ്പറയണമെന്നാണ് ആവശ്യം.
യുവ നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസിലേക്ക്
തിരികെയെത്തുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ്പത്മജ.

മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല.
എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാൻ നീക്കം. കത്ത് കിട്ടുന്ന മുറക്ക് ചർച്ച ചെയ്യാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.പാർട്ടിയിൽ തിരികെയെത്തിയാലും പദവികൾ നൽകുന്നത് വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേയുണ്ടാകു.
CATEGORIES News
TAGS THIRUVANANTHAPURAM
