
വിമുക്തഭടന്മാരുടെയും വീരനാരികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അംഗീകാരം; അജിത്കുമാർ ഇളയിടത്തിന് COAS Veteran Achiever Award ശുപാർശ ചെയ്ത് ഇന്ത്യൻ എക്സ്-സർവീസസ് ലീഗ്
ഇന്ത്യൻ എക്സ്-സർവീസസ് ലീഗ് പ്രസിഡന്റ് ബ്രിഗേഡിയർ ഇന്ദർ മോഹൻ സിംഗ് (റിട്ട.) 2026 നവംബർ 10-ന് പുറപ്പെടുവിച്ച IESL/178/2026 നമ്പർ ഔദ്യോഗിക കത്തിലാണ് ഈ ശുപാർശ അറിയിച്ചിരിക്കുന്നത്.
ന്യൂഡൽഹി: വിമുക്തഭടന്മാരുടെയും വീരനാരികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി കഴിഞ്ഞ 27 വർഷമായി നടത്തിയ നിസ്വാർത്ഥവും സമർപ്പിതവുമായ സേവനങ്ങൾ പരിഗണിച്ച്, കേരള സ്റ്റേറ്റ് എക്സ്-സർവീസസ് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ. അജിത്കുമാർ ഇളയിടത്തിന് കരസേനാ മേധാവിയുടെ (Chief of Army Staff) Veteran Achiever Award നൽകണമെന്ന് ഇന്ത്യൻ എക്സ്-സർവീസസ് ലീഗ് ശുപാർശ ചെയ്തു.ഇന്ത്യൻ എക്സ്-സർവീസസ് ലീഗ് പ്രസിഡന്റ് ബ്രിഗേഡിയർ ഇന്ദർ മോഹൻ സിംഗ് (റിട്ട.) 2026 നവംബർ 10-ന് പുറപ്പെടുവിച്ച IESL/178/2026 നമ്പർ ഔദ്യോഗിക കത്തിലാണ് ഈ ശുപാർശ അറിയിച്ചിരിക്കുന്നത്.കേരള സ്റ്റേറ്റ് എക്സ്-സർവീസസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 2026 നവംബർ 1-ലെ KSESL/SC/2026/REC/01 നമ്പർ ശുപാർശക്കത്ത് പരിഗണിച്ചാണ് ഇന്ത്യൻ എക്സ്-സർവീസസ് ലീഗ് ഈ നടപടി സ്വീകരിച്ചത്.

വിമുക്തഭടന്മാർക്കും വീരനാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ദീർഘകാലമായി നടത്തിയ സേവനങ്ങളാണ് ഈ അംഗീകാരത്തിനായി പ്രധാനമായും പരിഗണിച്ചിരിക്കുന്നത്.ഇന്ത്യൻ സായുധസേനയുടെ പാരമ്പര്യവും വിമുക്തഭടന്മാരുടെ ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് എക്സ്-സർവീസസ് ലീഗിന് ഈ ശുപാർശ അഭിമാനകരമായ നേട്ടമാണ്. സൈനിക സേവനത്തിനുശേഷവും വിമുക്തഭടസമൂഹത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ അംഗീകാരം കൂടിയാണിത്
