മുൻ കായികമന്ത്രി വി.അബ്‌ദുറഹിമാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഉടൻ കോടതിയിൽ സമർപ്പിക്കും

മുൻ കായികമന്ത്രി വി.അബ്‌ദുറഹിമാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഉടൻ കോടതിയിൽ സമർപ്പിക്കും

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്. പരമാവധി 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ വകുപ്പുകൾ.

കൊച്ചി: മെസ്സിയെ കൊണ്ടുവരാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്‌ദുറഹിമാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്. പരമാവധി 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ വകുപ്പുകൾ.

വി.അബ്ദുറഹ്മാന് പുറമേ അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് യു.ഷറഫലി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ വേണ്ടി വി.അബ്‌ദുറഹ്മാൻ ഇടപെടൽ നടത്തിയെന്നാണ് എസ്ഐടി കണ്ടെത്താൻ. റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ അഗസ്റ്റിനാണ് കേസിൽ ഒന്നാംപ്രതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )