
ഭരണഘടന ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഖില ആമുഖ കോപ്പി ഏറ്റു വാങ്ങി.
ചിങ്ങപുരം: ഭരണഘടന ദിനമായ നവംബർ 26ന് ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മൂടാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചുകൊണ്ട് സി കെ ജി യിലെ എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഖില ആമുഖ കോപ്പി ഏറ്റു വാങ്ങി.സമീപത്തുള്ള കടകളിലും വീടുകളിലും ആമുഖ കോപ്പി കൈമാറിക്കൊണ്ട് ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും വളണ്ടിയേഴ്സിന് സാധിച്ചു.

പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻഎസ്എസ് ലീഡർമാരായ നികേത്, പാർവണ, അഭിരാമി എന്നിവർക്കൊപ്പം മീഡിയവിങ്ങ് ലീഡർമാരായ മെഷൽ, ശ്രീദേവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
CATEGORIES News
