കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ചവരുടെ കലാപ്രകടനങ്ങൾ, പ്രതിഭകൾക്ക് ആദരം – വേറിട്ട കാഴ്ചകളുമായി കഥകളി വിദ്യാലയത്തിലെ പ്രവേശനോത്സവം

കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ചവരുടെ കലാപ്രകടനങ്ങൾ, പ്രതിഭകൾക്ക് ആദരം – വേറിട്ട കാഴ്ചകളുമായി കഥകളി വിദ്യാലയത്തിലെ പ്രവേശനോത്സവം

.പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അജയ് ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായി.

2026 വർഷം വിവിധ കലാപരിശീലന പരിപാടികളിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒത്തു ചേരലും കലാവതരണങ്ങളും ശ്രദ്ധേയമായി. ചേലിയ കഥകളി വിദ്യാലയത്തിലെ 60 ലേറെ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന കലാവതരണങ്ങളുമായി അരങ്ങിൽ നിറഞ്ഞു.പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അജയ് ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായി. കേരള ജ്യോതി പുരസ്കാര ജേതാവ് ഡോ.എം.ആർ.രാഘവ വാരിയർ, വാദ്യ പ്രതിഭയ്ക്കുള്ള അർപ്പണം പുരസ്കാര ജേതാവ് കലാമണ്ഡലം ശിവദാസ് എന്നിവർക്ക് ചേലിയ കഥകളി വിദ്യാലയത്തിന്റെ ആദര സമ്മാനങ്ങൾ എംഎൽഎ വിതരണം ചെയ്തു.

ഡോ:എം.ആർ.രാഘവ വാരിയർ, കലാമണ്ഡലം ശിവദാസ് എന്നിവർ മറുമൊഴി രേഖപ്പെടുത്തി. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ.എൻ.വി. സദാനന്ദൻ, സെക്രട്ടറി എൻ.കെ.ശശി, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേം കുമാർ, വിജയരാഘവൻ ചേലിയ, കെ. കെ. ശങ്കരൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് രതീഷ് എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )