
ഫ്ളോർമിൽ സംരംഭം ഉദ്ഘാടനം ചെയ്തു
- പൂക്കാട് മിത്രം ഓയിൽ മില്ലിന് സമീപം പ്രവർത്തനം ആരംഭിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഭാഗ്യശ്രീ ഫ്ലോർമിൽ, പൂക്കാട് മിത്രം ഓയിൽ മില്ലിന് സമീപം പ്രവർത്തനം ആരംഭിച്ചു .

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി .ബാബുരാജ് ഫ്ലോർമിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുധ തടവൻ കയ്യിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പവിത്രയും ശ്രീലതയും പ്രാർത്ഥനാലാപനം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ. ജീവാനന്ദൻ,പൂക്കാട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് സിജിത്ത് തീരം ഉണ്ണികൃഷ്ണൻ പൂക്കാട്, കെ. പി സത്യൻ എന്നിവർ ആശംസകളർപ്പിച്ചു. ബിന്ദു ചോയ്യക്കാട് സ്വാഗതവും ഷീബ നടുക്കണ്ടി നന്ദി പ്രകാശിപ്പിച്ചു.
CATEGORIES News