
ഉന്നത വിജയികളെ ആദരിച്ചു
- ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയ, ‘യുവ’ ഷോർട്ട് ഫിലിം സംവിധായിക വിപിന അജിത്തിനെയും ആദരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ‘മികവോടെ മുന്നേറാം’ എന്ന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ജ്യോതി നളിനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ.ജയ്കിഷ് , മണ്ഡലം വൈസ് പ്രസിഡണ്ട് സതീശൻ കുനിയിൽ, തരശ്ശിൽ ഗംഗാധരൻ, മുതിരവളപ്പിൽ ശശി എന്നിവർ സംസാരിച്ചു.
ടി.അനൂപ് , കെ. ടി.കെ സന്തോഷ്, വി.ടി. രമേശൻ, കെ.എം.ബിജു എന്നിവർ നേതൃത്വം നൽകി.
CATEGORIES News