നഗരസഭാ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

നഗരസഭാ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

  • ഊരള്ളൂർ അഗ്രോസെർവീസ് സെന്ററും കൃഷിഭവനും ചേർന്നാണ് ചന്ത നടത്തുന്നത്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺഹാൾ പരിസരത്ത് ഞാറ്റുവേലച്ചന്ത ആരംഭിച്ചു . ഇതോടനുബന്ധിച്ചു ടൗൺ ഹാളിൽ കർഷകസഭയും നടന്നു .ഇന്നും നാളെയുമായി നടക്കുന്ന ഞാറ്റുവേല ചന്തയിൽ കർഷകർക്ക് ആവശ്യമായ വിവിധ ഇനം നടീൽ വസ്തുക്കൾ പച്ചക്കറി വിത്തുകൾ തൈകൾ വളങ്ങൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാണ് .

ഊരള്ളൂർ അഗ്രോസെർവീസ് സെന്ററും കൃഷിഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്‌ഘാടനം നഗരസഭ ഉപാധ്യക്ഷൻ അഡ്വ: കെ. സത്യന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. ഇന്ദിര ടീച്ചർ ,നിജില പറവക്കൊടി വാർഡ് കൗൺസിലർമാരായ ലളിത ,വത്സരാജ് ,കൃഷിഓഫീസർ പി. വിദ്യ ,കാർഷിക വികസന സമിതി അംഗം ഭരതൻ ,കൃഷി അസ്സിസ്റ്റന്റുമാരായ രെജീഷ്‌ കുമാർ , അപർണ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )