
കനത്തമഴയിൽ അംഗനവാടിയുടെ മതിൽ ഇടിഞ്ഞു വീണു
- കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്
മരുതോങ്കര:കനത്തമഴയിൽ അംഗനവാടിയുടെ മതിൽ ഇടിഞ്ഞുവീണു. മരുതോങ്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഏച്ചിലാട്ടെ അംഗനവാടിയുടെ മതിലാണ് ഇടിഞ്ഞുവീണത്.കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവം നടന്നത് ബുധനാഴ്ച 11 മണിയോടെയാണ്.
കഴിഞ്ഞദിവസം അംഗനവാടിയിൽ രക്ഷിതാക്കളുടെ യോഗം നടന്നിരുന്നു. ആ യോഗത്തിൽ മതിലിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. വാർഡ് മെമ്പറും കൺവീനറും പങ്കെടുത്ത യോഗത്തിൽ കെട്ടിടത്തിൻ്റെ സുരക്ഷിതത്വത്തെപ്പറ്റി പരാതിപറഞ്ഞ രക്ഷിതാവിനോട് വാർഡ് കൺവീനർ മോശമായാണ് പെരുമാറിയതെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
CATEGORIES News