
രണ്ടര വയസ്സിൽ റെക്കോർഡുകൾ കരസ്ഥമാക്കി അദ്രിനാഥ്
- അരിക്കുളം ജനകീയ കർമ്മ സമിതിയുടെ അനുമോനം നാളെ

അരിക്കുളം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി അരിക്കുളത്തെ രണ്ടര വയസ്സ് പ്രായമുള്ള അദ്രിനാഥ്.എ. എസ്.
ഓട്ടോറിക്ഷാതൊഴിലാളി ആയ അരിക്കുളം കോട്ടമഠത്തിൽ രമേശന്റെയും തങ്കയുടെയും മകൾ ആദിത്യയുടെ രണ്ടര വയസ്സ് പ്രായമുള്ള മകൻ അദ്രി നാഥ് ചെറു പ്രായത്തിൽ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി നാടിന് അഭിമാനമാവുകയാണ്.
അദ്രി നാഥിനെ അനുമോദിക്കാൻ ഒരുങ്ങുകയാണ് നാട്. അരിക്കുളം ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാളെ വൈകീട്ട് 4.30 നാണ് അനുമോദനച്ചടങ്ങ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും അസാമാന്യ മികവ് കുട്ടിയിൽ കണ്ടതിനെതുടർന്ന് രക്ഷിതാക്കൾ ഓൺ ലൈൻ ആയി അപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരും കലാംസ് വേൾഡ് റെക്കോർഡ്സ് അധികൃതരും ആണ് കുട്ടിയുടെ കഴിവ് പരിശോധിച്ചത്.ഏഴ് പ്രമുഖ വ്യക്തികൾ, ഏഴ് കേരള മുഖ്യ മന്ത്രിമാർ,ഏഴ് വാഹനങ്ങൾ,ആറ് മൃഗങ്ങൾ,നാല് ഭക്ഷ്യ ഇനങ്ങൾ ആറ് പച്ചക്കറി ഇനങ്ങൾ,പത്ത് അടുക്കള ഇനങ്ങൾ,ആറ് ആകൃതികൾ, ഒൻപത് പഴങ്ങൾ,ആറ് നിറങ്ങൾ എ മുതൽ പി വരെ ഉള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ എന്നിവ രണ്ടര വയസ്സി നുള്ളിൽ അനായാസം തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ബഹുമതി അദ്രിനാഥ് കരസ്ഥമാക്കിയത്.അദ്രി നാഥിന്റെ പിതാവ് കൊയിലാണ്ടി കൊല്ലം സ്വദേശി ശരത്ത് അദ്രിനാ ഥിന് ഒരു മാസം പ്രായമുള്ളപ്പോൾ കൊയിലാണ്ടിയിൽ വെച്ച് ബസ്സ് ഇടിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു,കൃഷിവകുപ്പ് ജീവനക്കാരൻ ആയിരുന്നു ശരത്ത്.