
നന്ദി പ്രകടനയാത്രയുമായി ഷാഫി പറമ്പിൽ
- ചാനിയംകടവിൽ നിന്ന് ആരംഭിച്ച പര്യടനം ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ, നൊച്ചാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മുളിയങ്ങലിൽ സമാപിച്ചു
പേരാമ്പ്ര :വോട്ട് ചെയ്ത് വിജയിപ്പിച്ചവരോട് നന്ദി പറയുവാനെത്തി ഷാഫി പറമ്പിൽ എം.പി. പേരാമ്പ്ര നിയോജകമ ണ്ഡലത്തിലാണ് ഇന്നലെ നന്ദിപ്രകടനയാത്ര നടത്തിയത് .
നിയോജക മണ്ഡലം അതിർത്തിയായ ചാനിയംകടവിൽ നിന്ന് ആരംഭിച്ച പര്യടനം ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ, നൊച്ചാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മുളിയങ്ങലിൽ സമാപിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ആർ.കെ. മുനീർ, കൺവീനർ ഇ. അശോകൻ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എര വത്ത്, റഹീം കോച്ചേരി, മുനീർ കുളങ്ങര, കെ.പി. രാമചന്ദ്രൻ, ടി.പി. ചന്ദ്രൻ, കെ.പി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.