
ഗുരു എളിമയുടെ തെളിമ -പി.എസ്. ശ്രീധരൻ പിള്ള
- രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു

കൊയിലാണ്ടി : ഗുരു എളിമയുടെ തെളിമയാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനാലാം വയസ് മുതൽ താൻ ഗുരുവിനൊപ്പം കൂടിയതാണെന്നും ഗുരുവിനൊപ്പം വളരാൻ തനിക്ക് ആവില്ലെന്നും അതിന് ഗുരുവിന് മാത്രമേ സാധിക്കുകയുള്ളു എന്നും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പറഞ്ഞു. ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ഡോ. എൻ.വി സദാനന്ദൻ സ്വാഗതംപറഞ്ഞു.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷഭാഷണം നടത്തി.
CATEGORIES News