കടലുണ്ടി മേഖലയിൽ കടലേറ്റം രൂക്ഷം

കടലുണ്ടി മേഖലയിൽ കടലേറ്റം രൂക്ഷം

  • വാക്കടവ് ഭാഗങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്ത മേഖലകളിൽ അതിരൂക്ഷമായ കടലേറ്റമാണ് ഉണ്ടായത്

കടലുണ്ടി: ചാലിയം കപ്പലങ്ങാടി, ബൈത്താനി നഗർ വാക്കടവ്, കടലുണ്ടിക്കടവ്, കടുക്കബസാർ, വലിയാൽ മേഖലകളിൽ കടലേറ്റം രൂക്ഷമായി. ഇന്നലെ രാവിലെ പതിനൊന്നുമുതലാണ് മേഖലയിൽ കടലേറ്റം നേരിട്ടത്. കടലേറ്റം തടയുന്നതിനായി കടലോരത്ത് സ്ഥാപിച്ച സംരക്ഷണഭിത്തിയും കടന്നാണ് കടൽ വീടുകളിലേക്ക് അടിച്ചെത്തിയത്.

വാക്കടവ് ഭാഗങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്ത മേഖലകളിൽ അതിരൂക്ഷമായ കടലേറ്റമാണ് ഉണ്ടായത്. കടൽ കരയിലേക്ക് ഇരച്ചുകയറിയതോടെ മേഖലയിലെ കിണറുൾപ്പെടെയുള്ള കുടിവെള്ളസ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറിയിട്ടുണ്ട്. വീടുകളിൽ വെള്ളംകയറിയതോടെ പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് പോവാനൊരുങ്ങുകയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )