റിവർ ഫെസ്‌റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

റിവർ ഫെസ്‌റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

  • ഫെസ്റ്റിവൽ നടക്കുന്ന സ്ഥലമായ മീൻതുള്ളി പാറയും പരിസരവും ബഹുജനങ്ങളുടെ പങ്കാളിത്തോടെ ശുചീകരിച്ചു കഴിഞ്ഞു

കോഴിക്കോട് : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീൻ തുള്ളിപാറയിൽ നാളെ നടക്കുന്ന രാജ്യാന്തര റിവർ ഫെസ്‌റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.25 വിദേശ രാജ്യങ്ങളിൽ നിന്നും കയാക്കിംഗ് മത്സരത്തിന് പുരുഷ -വനിത താരങ്ങൾ എത്തുന്നുണ്ട്. ഇവരെ രാവിലെ 9 മണിക്ക് വാദ്യ മേളങ്ങളോടെ കേരളീയവേഷം ധരിച്ച നൂറുകണക്കിന് വനിതകളും ബഹുജനങ്ങളും ചേർന്ന് സ്വീകരിക്കും.

ഫെസ്റ്റിവൽ നടക്കുന്ന സ്ഥലമായ മീൻതുള്ളി പാറയും പരിസരവും ബഹുജനങ്ങളുടെ പങ്കാളിത്തോടെ ശുചീകരിച്ചു കഴിഞ്ഞു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ എം.എം.പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്‌റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ.ശശി, ഇ.എം. ശ്രീജിത്ത്, എം.പി.പ്രകാശൻ, വിനിഷ ദിനേശൻ, വിനീത മനോജ്, കെ.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )