കർക്കടക വാവുബലി: ഉരുപുണ്യകാവ് ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ

കർക്കടക വാവുബലി: ഉരുപുണ്യകാവ് ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ

ആഗസ്‌റ്റ് മൂന്നിന് ശനിയാഴ്ച‌ പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ നടക്കും

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗാക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ആഗസ്‌റ്റ് മൂന്നിന് ശനിയാഴ്ച‌ പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ നടക്കും. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവർത്തികൾ ചെയ്തു.

കടലിനഭിമുഖമായി സുരക്ഷാ വേലികൾ സ്‌ഥാപിച്ചു. പോലീസ്, ഫയർഫോഴ്സ്, കോസ്‌റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കും. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. അവിടെ നിന്നു തന്നെ ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞത്തിനു ശേഷം ക്ഷേത്രകുളത്തിൽ നിന്നും കുളിക്കാം. ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )