കെഎസ്‌എസ്‌പിയു പന്തലായനി നോർത്ത് യൂനിറ്റ് കൺവെൻഷൻ നടന്നു

കെഎസ്‌എസ്‌പിയു പന്തലായനി നോർത്ത് യൂനിറ്റ് കൺവെൻഷൻ നടന്നു

  • കെഎസ്‌എസ്‌പിയു സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി :കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ്റെ പന്തലായനി നോർത്ത് യൂനിറ്റ് കൺവെൻഷൻ പന്തലായനി ബ്ലോക്ക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്നു. പരിപാടിയിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും കൈത്താങ് വിതരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

സി. രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങ് കെഎസ്‌എസ്‌പിയു സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ടി. എം. സുധാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.എടത്തിൽ ദാമോദരൻ മാസ്റ്റർ, കെ.പി. സുധാകരൻ മാസ്റ്റർ എന്നിവർ
മുഖ്യ പ്രഭാഷണം നടത്തി.പി. മുരളീധരൻ അനുശോചനപ്രമേയം നടത്തി.കെ. സുകുമാരൻ മാസ്റ്റർ പുതിയ അംഗങ്ങളെ സ്വീകരിച്ചു.
പി. വി. രാജൻ, ശ്രീധരൻ അമ്പാടി, എം. എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിജയ ഭാരതി ടീച്ചർ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )