
കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്
- യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്
ഉള്ളിയേരി :കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. ബസ് സമരം തുടരുന്നത് കാരണം കഷ്ടപ്പെടുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്.
സ്വകാര്യ ബസിലെ ജീവനക്കാരും കാർ യാത്രക്കാരും കുമുള്ളിയിൽ വെച്ച് സംഘർഷം ഉണ്ടാവുകയും ഇരുവരും അത്തോളി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അക്രമം നടത്തിയെന്ന് പറയുന്ന കാർ യാത്രക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികൾ നാലാംദിവസമായ ഇന്നും പണിമുടക്കുന്നത്.ബസ് സമരം എത്രയും പെട്ടന്ന് ഒത്തുതീർപ്പിൽ എത്തി ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
CATEGORIES News