
മൈജിയിലെ കവർച്ച; കള്ളനെ പിടികൂടി കൊയിലാണ്ടി പോലീസ്
- കൊയിലാണ്ടി മേഖലയിൽ വർദ്ധിച്ചു വരുന്ന കവർച്ചയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാണ്
കൊയിലാണ്ടി: പ്രമുഖ മൊബൈൽ ,ഡിജിറ്റൽ പ്രൊഡക്ട് സ്ഥാപനമായ മൈജി ഷോറൂം പൊളിച്ച് ലാപ്പ് ടോപ്പുകൾ കളവു ചെയ്ത കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. 2024 മെയ് മാസം 29 നാണ് സംഭവം നടന്നത്. ഷോറൂമിൻ്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന കാട്ടിൽപ്പീടിക സ്വദേശിയായ മനാസ് (28) എന്ന പ്രതിയെ കൊയിലാണ്ടി എസ്എച്ച്ഒ ജിതേഷ് .കെ .എസ്സിൻ്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഷൻ ടീം പിടികൂടി. നിരവധി സിസിടിവികളുടെയും സ്ഥാപനങ്ങളെയും ബാഗ്ലൂർ ,ഏറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പോലീസിൻ്റെ വലയിലാവുകയായിരുന്നു.
എഎസ്ഐ ദിലീപ്. സുരേഷ്, സിപിഒമാരായ വിജു വാണിയംകുളം പ്രവീൺ, ബിനോയ് രവി, എന്നിവർ ചേർന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി മേഖലയിൽ വർദ്ധിച്ചു വരുന്ന കവർച്ചയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാണ്. പല പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്തതുമാണ്. കുറേ നാളുകളായി നിരവധി മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവിധ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നു. പല ക്ഷേത്രങ്ങളിലേയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണമപഹരിച്ചു.