
നാച്വറൽ മിസ്റ്റർ കേരള 2024 കൊടുങ്ങല്ലൂർ കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി
- ഡിസംബറിൽ നടക്കുന്ന മിസ്റ്റർ സൗത്ത് ഇന്ത്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അരുണിപ്പോൾ
കൊയിലാണ്ടി: നാച്വറൽ മിസ്റ്റർ കേരള 2024 കൊടുങ്ങല്ലൂർ പദവി കരസ്ഥമാക്കി കൊയിലാണ്ടി മുചുകുന്ന് സ്വദേശി അരുൺ കുമാർ. മിസ്റ്റർ സൗത്ത് ഇന്ത്യയിൽ രണ്ടാം സ്ഥാനവും മിസ്റ്റർ കാലിക്കറ്റ് പദവിയും അരുൺ നേരത്തെ നേടിയിരുന്നു.
മുചുകുന്നിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന അരുണിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങളെല്ലാം. കൊയിലാണ്ടിയിലെ ഫിറ്റ്നസ് ടൈമിലെ പരിശീലകനായ ജീവനാണ് അരുണിന് കൂടെ നിൽക്കുന്നത് . ഡിസംബറിൽ നടക്കുന്ന മിസ്റ്റർ സൗത്ത് ഇന്ത്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അരുണിപ്പോൾ.കുട്ടിക്കാലം മുതലേ ബോഡി ബിൽഡിങ്ങിനോട് അരുണിന് ഏറെ താൽപര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഈ രംഗത്തെത്തിയത്. പരിശീലനത്തിനും മറ്റു തയ്യാറെടുപ്പുകൾക്കുമെല്ലാം കുടുംബവും ഒപ്പം നിന്നു. പുളിയഞ്ചേരിയിലെ നെല്ലൂളി അച്യുതന്റെയും ഇന്ദിരയുടെയും മകനാണ് അരുൺകുമാർ.
CATEGORIES News