
തെരുവു നായ ശല്യം രൂക്ഷം; പേടിയിൽ വിദ്യാർത്ഥികൾ
- നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും
കൊയിലാണ്ടി : കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്തു വച്ച് തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. രാവിലെ 7മണിക്കാണ് നായയുടെ അക്രമം ഉണ്ടായത് . ഈ സമയത്ത് വിദ്യാർത്ഥികൾ ധാരാളമായി സ്റ്റാൻഡിൽ ഉണ്ടാകുന്ന സമയമാണ്. സ്കൂളിലേക്കും ട്യൂഷൻ ക്ലാസുകളിലേക്കും കുട്ടികൾ എത്തുന്ന ഈ സമയം രക്ഷിതാക്കളേയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കുന്നു.
നഗരസഭയുടെ പല ഭാഗങ്ങളിലായി തെരുവുനായ ശല്യം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നു. തെരുവ് നായ പ്രശ്നത്തിൽ നഗരസഭ അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് കൊയിലാണ്ടി ജിഎച്എസ്‌എസ് പിടിഎ പ്രസിഡന്റ് സുചീന്ദ്രൻ ആവശ്യപ്പെട്ടു.
CATEGORIES News