അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” സംഘടിപ്പിച്ചു

അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” സംഘടിപ്പിച്ചു

  • നഗരസഭയിലെ 71 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും കലാപരമായ കഴിവുകളും പ്രകടിപ്പിച്ച് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” സംഘടിപ്പിച്ചു. നഗരസഭയിലെ 71 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും കലാപരമായ കഴിവുകളും പ്രകടിപ്പിച്ച് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്.

ഇ.എം. എസ് ടൗൺഹാളിൽ സംഘടിപ്പിച്ച കലോത്സവം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ.സത്യൻ അദ്ധ്യക്ഷനായി. ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞു . ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ കെ പദ്ധതി വിശദീകരിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രൊജക്റ്റ് ലീഡർ ഷീബ കെ. ടി ആശംസ അറിയിച്ചു സംസാരിച്ചു. ഐ. സി. ഡി. എസ് സൂപ്പർവൈസർ റുഫീല പി കെ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )