
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം
- കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയിൽ തുരുന്നത്. കോട്ടൂർ സ്വദേശിയായ 9കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നും രോഗം പിടിപെട്ടെന്നാണ് നി ഗമനം. ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്യുന്നത്. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
CATEGORIES News
