
ആധാർ ബയോമെട്രിക് പുതുക്കൽ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് 2027 സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം
- ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സ്വയം ഡിസംബർ 31 വരെ സൗജന്യമായി ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും.
തിരുവനന്തപുരം: അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് 2027 സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം. ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സ്വയം ഡിസംബർ 31 വരെ സൗജന്യമായി ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും.

ആപ്പിലുടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും 75രൂപ നിരക്കിൽ അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും കഴിയും. ആധാർ അനുബന്ധ രേഖകൾ 2027 ജൂൺ 14വരെ സൗജന്യമായി യുഐഡിഎഐ പോർട്ടൽ വഴി അപ്ഡേറ്റ് ചെയ്യാം.
CATEGORIES News
