
സർക്കാരിന്റെ 100 ദിന പദ്ധതി ഫലപ്രദമായി നടപ്പാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ
- 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ 588 പദ്ധതികളിൽ 568 പദ്ധതികളും പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന പദ്ധതി ഫലപ്രദമായി നടപ്പാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ ഏറ്റെടുത്ത 100 ദിന പദ്ധതിയിൽ 96.5 ശതമാനം പൂർത്തിയായി. 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ 588 പദ്ധതികളിൽ 568 പദ്ധതികളും പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഫയലിലും ഓരോ ജീവിത പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയൽ നീക്കത്തിന് പുതിയ രീതി കൊണ്ടുവരുമെന്നും അറിയിച്ചു. ഇനി സർക്കാർ ഏറ്റെടുക്കുന്നത് ജനസ്പർശം ഫയൽ അദാലത്താണ്. ഒക്ടോബർ 15 മുതൽ ഡിസംബർ 30 വരെയാണ് ഇതിനുള്ള സമയം. 2.76 ലക്ഷം ഫയലുകളുടെ തീർപ്പാക്കലാണ് ലക്ഷ്യമിടുന്നത്. കെട്ടികിടക്കുന്ന ഫയലുകളിൽ വേഗത്തിൽ തീരുമാനം എടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
CATEGORIES News
