ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

  • അതിജീവിതക്കും മക്കൾക്കും സർക്കാർ രണ്ട് മാസത്തിനകം മൂന്ന് ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിട്ടു.

കൊച്ചി: ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ വിചാരണക്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. എറണാകുളം പാമ്പാക്കുടയിൽ ഭാര്യയ്ക്കും നാല് മക്കൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർദേശം.

അതിജീവിതക്കും മക്കൾക്കും സർക്കാർ രണ്ട് മാസത്തിനകം മൂന്ന് ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിട്ടു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റവർക്ക് മതിയായ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )