ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്ന് എം സ്വരാജ്

ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്ന് എം സ്വരാജ്

  • ഇ ഡി, സിബിഐ എന്നെല്ലാം കേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസ് നേതാക്കളല്ല ഇടതുപക്ഷമെന്ന് എം സ്വരാജ് പറഞ്ഞു.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ രണ്ട് വീടുകളിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) നടത്തിയ റെയ്ഡിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ഇ ഡി, സിബിഐ എന്നെല്ലാം കേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസ് നേതാക്കളല്ല ഇടതുപക്ഷമെന്ന് എം സ്വരാജ് പറഞ്ഞു. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിക്കോ ഇ ഡിയെ പറഞ്ഞ് വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും ഈ കേസിൽ മാധ്യമങ്ങൾ അടക്കം മറുപടി പറയണമെന്നും സ്വരാജ് പറഞ്ഞു. ഇ ഡി എന്നും സിബിഐ എന്നും കേട്ടാൽ വാലും ചുരുട്ടി വരുന്ന കോൺഗ്രസുകാരെയേ നരേന്ദ്രമോദിയ്ക്കറിയൂ.

ഹിമന്ത ബിശ്വ ശർമ, സുവേന്ദു അധികാരി അങ്ങനെ എത്രയോ നേതാക്കൾ ഉദാഹരണമായുണ്ട്. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ഇടതുപക്ഷത്തെ മോദിയ്ക്ക് പരിചയമില്ല. കോൺഗ്രസിന്റെ മുഖം ആയിരുന്നവർ അഴിമതിക്കേസുകളിൽ പ്രതിയായി. ബിജെപിയുടെ മുന്നിൽ മുട്ടുമടക്കി അവരുടെ പാളയത്തിലെത്തി. വീണ മുഖ്യമന്ത്രിയുടെ മകളാണ് എന്ന കാരണത്താൽ മാത്രം മുഖ്യമന്ത്രിയെയും പാർട്ടിയെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിക്കുകയാണ്. ഇഡിയ്ക്കോ ഇ ഡിയെ പറഞ്ഞുവിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല- എം സ്വരാജ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )