ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയെന്നും ; ഇരുരാജ്യങ്ങൾക്കും ഇനിയങ്ങോട്ട് വിട്ടുവീഴ്ചകൾ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയെന്നും ; ഇരുരാജ്യങ്ങൾക്കും ഇനിയങ്ങോട്ട് വിട്ടുവീഴ്ചകൾ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

  • ഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്സ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയെന്നും ഇരുരാജ്യങ്ങൾക്കും ഇനിയങ്ങോട്ട് വിട്ടുവീഴ്ചകൾ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഇരുവിഭാഗവും എത്തിനിൽക്കുന്ന ഘട്ടത്തിൽ നിന്ന് ഇനി വിട്ടുനൽകാനോ നേടാനോ ഏറെ പ്രയാസകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും ഇരുരാജ്യങ്ങളും താത്പര്യം കാണിച്ചാൽ ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്സ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിലെ കമ്മിയാണ് അമേരിക്കയുടെ പ്രധാന ആശങ്കയെന്ന് ധനമന്ത്രി പറഞ്ഞു.

വ്യാപാര പങ്കാളിത്തം നിലവിൽ ഇന്ത്യയ്ക്ക് അനുകൂലമാണ്. വർഷങ്ങളായി നേരിടുന്ന വ്യാപാരക്കമ്മി നികത്താനാണ് യുഎസ് ശ്രമിക്കുന്നത്. മുൻപ് ചർച്ചകളിലൂടെയും വിപണിയിലെ വിട്ടുവീഴ്ചകളിലൂടെയുമാണ് രാജ്യങ്ങൾ ഇത്തരം വ്യാപാരക്കമ്മികൾ പരിഹരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും, കസ്റ്റംസ് തീരുവ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്ന പ്രവണത വർധിച്ചുവരികയാണെന്നും മന്ത്രി നിരീക്ഷിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 2014ന് ശേഷം വൻതോതിൽ വർധിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )