‘ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും’ – വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു

‘ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും’ – വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു

  • തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയാണ് ചർച്ച സംഘടിപ്പിച്ചത്

തിരുവങ്ങൂർ :തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ‘ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ എം പി പരിപാടി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും ലൈബ്രറി പ്രവർത്തകനുമായ എ. സുരേഷ് വിഷയം അവതരിപ്പിച്ചു. നേതൃസമിതി കൺവീനർ കെ വി സന്തോഷ്‌, പി. കെ. ശശികുമാർ, കെ. രഘുമാസ്റ്റർ എന്നിവർ സംസാരിച്ചു. പി. കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ബാലകൃഷ്ണൻ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )