
ഇന്നും നാളെയും പൊയിൽക്കാവ് റെയിൽവേ ഗേറ്റ് അടച്ചിടും
- ഇന്ന് രാവിലെ എട്ട് മുതൽ നാളെ വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്
തിരുവങ്ങൂർ:അറ്റകുറ്റപ്പണികളെ തുടർന്ന് പൊയിൽക്കാവ് റെയിൽവേ ഗേറ്റ് രണ്ടുദിവസത്തേക്ക് അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മുതൽ നാളെ വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്.

ലെവൽ ക്രോസ് 198 ആണ് അടച്ചിട്ടത്. ഇതുവഴി കടന്നുപോകേണ്ടവർക്ക് പൂക്കാട് വഴിയോ അരങ്ങാടത്ത് മേൽപ്പാലത്തിന് അരികിലുള്ള വഴിയോ ആശ്രയിക്കാം.
CATEGORIES News