
ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
- അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പറഞ്ഞ ട്രംപ്, ഇറാനിയൻ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇറാൻ നേതൃനിരയുടെ പ്രധാന തലവന്മാരും രണ്ടാം നിരയും മൂന്നാം നിര നേതാക്കളും തുടച്ചുനീക്കപ്പെട്ടു, കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ അവരോട് വാഗ്ദാനം ചെയ്തു.

അദ്ദേഹം പറഞ്ഞു.സംഘർഷം പെട്രോൾ-ഡീസൽ വില വർദ്ധനവിന് കാരണമായെന്ന് ട്രംപ് സമ്മതിച്ചു. വില ഇത്രയധികം ഉയരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും എന്നാൽ യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഇന്ധനവില പെട്ടെന്ന് തന്നെ താഴേക്ക് വരുമെന്ന് അദ്ദേഹം പ്രവചിച്ചു. അതേസമയം റാലിക്കിടെ നടത്തിയ പരാമർശങ്ങൾ ഇറാനുമായുള്ള സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. എങ്കിലും, യുദ്ധം അവസാനിക്കുന്നതോടെ വിപണി സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് ട്രംപ് പങ്കുവെച്ചത്.
