
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു
- പുത്തഞ്ചേരി ഗവ എൽ പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി നാസർ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി :ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. പുത്തഞ്ചേരി ഗവ എൽ പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി നാസർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് പ്രിയ പുനത്തിൽ ആധ്യക്ഷം വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സുഗമ ഹരിദാസ് പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർമാരായ വത്സൻഎടക്കാത്തിൽ,ഈ എം ബഷീർ ,നിർവഹണ ഉദ്യോഗസ്ഥൻ ഗണേശ് കക്കഞ്ചേരി,പിടിഎ പ്രസിഡൻറ് നിധീഷ് കുട്ടാക്കൂൽ,സ്റ്റാഫ് സെക്രട്ടറി സിനി പനാട്ട് മീത്തൽ, സ്മിജ പി ആർ ,ധനുഷ കെ, നിള എം കെ ,
എന്നിവർ സംസാരിച്ചു.
CATEGORIES News
