
എറണാകുളം ജില്ലയിൽ കൊടുംചൂടും വേനൽമഴയും കാറ്റും മൂലം 43.38 കോടി രൂപയുടെ കൃഷിനാശം
- വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു
കൊച്ചി: കൊടും ചൂടും കാത്തുകാത്തിരുന്ന് കിട്ടിയ വേനൽമഴയും കാറ്റും ചേർന്ന് തകർത്തത് എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി മൂല്യമുള്ള കാർഷിക സ്വപ്‌നങ്ങൾ. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം 43.38 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യം മൂലം നേരത്തേ തന്നെ ബുദ്ധിമുട്ടിലായിരുന്ന കർഷകരെ പ്രതികൂല കാലാവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കി. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ യഥാർത്ഥ നഷ്‌ടത്തിന്റെ പൂർണ കണക്ക് വ്യക്തമാകൂവെന്നും അധികൃതർ പറയുന്നു.
CATEGORIES News
