
എല്ലാവിമാനക്കമ്പനികളും വൈ- ഫൈസേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം
- ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം.
ദില്ലി:വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാവിമാനക്കമ്പനികളും വൈ- ഫൈസേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ്
വൈ-ഫൈ ഉപയോഗംഅനുവദിക്കുക.

മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം.നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ മാത്രമാണ് സൗകര്യം നൽകുന്നത്.
CATEGORIES News
