
എഴുപത്തിമൂന്നര ലിറ്റർ പുതുച്ചേരി മദ്യം പിടികൂടി
- കോഴിക്കോട് ഒളവണ്ണ വില്ലേജിൽ പൊക്കുന്ന് കോന്തനാരി ദേശത്ത് വീട്ടിൽ സോന വിമലിനെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദിപീഷ്.എ.പിയും പാർട്ടിയും മൂടാടി വീമംഗലം ഹൈവെ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ KL-62-C. 6385 നമ്പർ കാറിൽ കടത്തി കൊണ്ട് വന്ന
73.5 ലിറ്റർ പുതുച്ചേരി മദ്യം പിടികൂടി.
കോഴിക്കോട് ഒളവണ്ണ വില്ലേജിൽ പൊക്കുന്ന് കോന്തനാരി ദേശത്ത് വീട്ടിൽ സോന വിമൽ (43) നെ അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കരുണൻ, പ്രവീൻ ഐസക് , ഗ്രേഡ് പി.ഒ.
ഷൈജു പി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവർ ഉണ്ടായിരുന്നു.