എസ്ഐആർനടപടികൾക്ക് പിന്നാലെ രാജ്യസഭഎംപി രാഘവ് ഛദ്ദ വോട്ടർ പട്ടികയിൽ നിന്നും പുറത്ത്

എസ്ഐആർനടപടികൾക്ക് പിന്നാലെ രാജ്യസഭഎംപി രാഘവ് ഛദ്ദ വോട്ടർ പട്ടികയിൽ നിന്നും പുറത്ത്

  • തന്റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പഞ്ചാബിലെ ആം ആദ്‌മി പാർട്ടി സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് രാഘവ് ഛദ്ദ ആരോപിച്ചു.

അമൃത്സർ: പഞ്ചാബിൽ എസ്ഐആർ നടപടികൾക്ക് പിന്നാലെ രാജ്യസഭഎംപി രാഘവ് ഛദ്ദ വോട്ടർ പട്ടികയിൽ നിന്നും പുറത്ത്. ഇതേച്ചൊല്ലി പഞ്ചാബിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. കരട് വോട്ടർ പട്ടികയിൽ നിന്നും തന്റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പഞ്ചാബിലെ ആം ആദ്‌മി പാർട്ടി സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് രാഘവ് ഛദ്ദ ആരോപിച്ചു.നേരത്തെ ആം ആദ്‌മി പാർട്ടി നേതാവായിരുന്നു രാഘവ് ഛദ്ദ. പിന്നീട് എഎപി നേതൃത്വവുമായി ഇടഞ്ഞ രാഘവ് ഛദ്ദ അടക്കമുള്ള നേതാക്കൾ ഈ വർഷം ആദ്യം ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപടികളുടെ ഭാഗമായി പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

സ്ഥലത്തില്ലാത്ത, മാറ്റിയ, മരിച്ച, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ വിഭാഗത്തിലാണ് ഛദ്ദയുടെ പേര് പ്രത്യക്ഷപ്പെട്ടത്. ഛദ്ദയെ സ്ഥിരമായി പട്ടികയിൽ നിന്നും നീക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. തൻറെ പേര് ഒഴിവാക്കിയ നടപടിയെ വിമർശിച്ച ഛദ്ദ, പാർലമെന്റ് അംഗങ്ങളെ കരട് പട്ടികയിൽ നിലനിർത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ പരിശോധന നടത്താതെയാണ് തീരുമാനമെടുത്തത്. മാർഗനിർദേശങ്ങളുടെ ലംഘനമാണ് നടന്നത്. 2024 ലെ ലോക്സഭതെരഞ്ഞെടുപ്പിൽ മൊഹാലിയിലെ എസ്എഎസ് നഗറിൽ വോട്ടു ചെയ്തിട്ടുള്ളതാണ്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ച് പഞ്ചാബിലെ എഎപി സർക്കാർ പട്ടികയിൽ കൃത്രിമം കാണിക്കുകയായിരുന്നു. വോട്ടർ പട്ടികയിൽ പേര് പുനഃസ്ഥാപിക്കാനായി നടപടി സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )