
ഏകദിന ശില്പശാല സംഘടിപ്പിച്ചു
- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും ചേർന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിപണന കേന്ദ്രം ഹാളിൽ ആണ് പരിപാടി നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ: വർഷ വിദ്യാധരൻ ക്ലാസ് എടുത്തു. കൂടാതെ ബാല സംരക്ഷണ നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും എന്നവിഷയത്തിൽ ശരണ്യ സുരേഷ് ക്ലാസ് എടുക്കുകയും ചെയ്തു. ചടങ്ങിൽ പന്തലായനി ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ. കെ.ജീവാനന്ദൻ, കെ. അഭിനീഷ്, കൊയിലാണ്ടി ഉപജില്ല എഇഒ മഞ്ജു, സിഡിപിഒ ടി എൻ ധന്യ, ഐ സി ഡി എസ് സൂപ്പർവൈസർ പി ജെ അഞ്ജലി എന്നിവർ സംസാരിച്ചു.
CATEGORIES News