
ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന
- ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും.
ഡൽഹി : കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന. ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും. ഈ വിഷയത്തിൽ ചർച്ച നടക്കാനാണ് സാധ്യത. ഈ സംവിധാനം വേണമെന്ന് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേൽ മുഖ്യമന്ത്രിയുടെ നിലപാടും തേടും.

അടൂർപ്രകാശിന്റെ നീക്കത്തിൽ വിഡി പക്ഷം കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടരുകയാണ് അടൂർ പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും.
CATEGORIES News
